Posted On
date_range Updated On
date_range മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നിരക്ക് കുറച്ചു –കേന്ദ്രം
ന്യൂഡൽഹി: ഗള്‍ഫ് രാജ്യങ്ങളിൽനിന്നും പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാ നുള്ള വിമാനനിരക്കില്‍ 30 മുതൽ 35 ശതമാനം വരെ കുറവ് വന്നുവെന്ന് കേന്ദ്ര വിദേശ സഹമന്ത്രി വി. മുരളീധരൻ ലോക്സഭെയ അറിയിച്ചു.
കേന്ദ്ര സര്‍ക്കാറും എയര്‍ഇന്ത്യയും നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായി ഫ്ലാറ്റ് നിരക്കുകള്‍ നടപ്പില്‍വരുത്താന്‍ തീരുമാനമെടുത്തതോടെയാണ് കുറവ് വന്നതെന്നും അദ്ദേഹം പറഞ്ഞു. അർഹരായവർക്ക് സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കാനുള്ള സംവിധാനം എംബസികൾ വഴി ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.