എസ്​.പി നിയമ വിഭാഗം ദേശീയ പ്രസിഡൻറ്​ ഗൗരവ്​ ഭാട്യ രാജിവെച്ചു

ലക്​നോ: സമാജ്​വാദി പാർട്ടിയുടെ നിയമ വിഭാഗം ദേശീയ പ്രസിഡൻറ്​ ഗൗരവ്​ ഭാട്യ രാജിവെച്ചു. ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പിന്​ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ്​ ഭാട്യയുടെ രാജി.

സർക്കാറി​​െൻറയും പാർട്ടിയുടെയും സമീപകാല പ്രവർത്തനങ്ങളാണ്​ രാജിക്ക്​ പ്രേരിപ്പിച്ചതെന്ന്​ ഭാട്യ പറഞ്ഞു. എന്നാൽ കൂടുതൽ വ്യക്​തമാക്കാൻ വിസമ്മതിച്ചു. കാരണം ഇപ്പോൾ വ്യക്​തമാക്കാനാകില്ലെന്നായിരുന്നു ഭാട്യയുടെ നിലപാട്​.

മുഖ്യമന്ത്രി അഖിലേഷ്​ യാദവിനും പാർട്ടി നേതാവ്​ മുലായംസിങ്​ യാദവിനും രാജിക്കത്തയച്ചതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മറ്റു പാർട്ടികളിൽ ചേർന്ന്​ പ്രവർത്തിക്കില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

Tags:    
News Summary - Days Before Polls, Gaurav Bhatia Quits SP, Says Not Joining Any Other Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.