Posted On
date_range Updated On
date_range ബി.ജെ.പിയിൽ ചേർന്ന മുകുൾ റോയിക്ക് പ്രത്യേക വി.െഎ.പി സുരക്ഷ
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന മുകൾ റോയിക്ക് പ്രത്യേക വി.െഎ.പി സുരക്ഷ. സി.ആർ.പി.എഫിെൻറ നേതൃത്വത്തിലായിരിക്കും പ്രത്യേക സുരക്ഷ നൽകുക. ദിവസങ്ങൾക്കകം മൂന്ന് കമാൻഡോകൾ അദ്ദേഹത്തിെൻറ സുരക്ഷക്കായി എത്തും.
മുകൾ റോയിക്ക് ഭീഷണിയുണ്ടെന്ന് നേരത്തെ ഇൻറലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് റോയിക്ക് പ്രത്യേക സുരക്ഷ നൽകാൻ സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ സെപ്തംബർ മാസത്തിൽ സെഡ് കാറ്റഗറി സുരക്ഷ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
മമത ബാനർജിയുമായി തെറ്റി തൃണമൂൽ വിട്ട റോയി കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്നിരുന്നു. ബി.ജെ.പി വർഗീയ പാർട്ടിയല്ലെന്നും ബംഗാളിൽ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന് പ്രത്യേക സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.