Posted On
date_range Updated On
date_range ദാവൂദ് ഇബ്രാഹീമിൻെറ കൂട്ടാളിയായ മലയാളി പിടിയിൽ
ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിൻെറ കൂട്ടാളിയായിരുന്ന മലയാളി അബ്ദുൽ മജീദ് കുട്ടി എന്നയാൾ പിടിയിലായതായി എ.എൻ.ഐ റിപ്പോർട്ട്. ഝാർഖണ്ഡിലെ ജംഷഡ്പൂരിൽനിന്നും ഗുജറാത്ത് ഭീകരവിരുദ്ധ സേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 24 വർഷമായി ഒളിവിലായിരുന്നു.
1997ലെ റിപബ്ലിക് ദിനത്തിൽ മഹാരാഷ്ട്രയിലും ഗുജറാത്തിലും ഭീകരാക്രമണത്തിനായി ആയുധങ്ങളും സ്ഫോടകവസ്തുക്കളും കടത്തിയെന്ന കേസിലെ പ്രതിയാണ്. കേസിലെ മറ്റു പ്രതികളെല്ലാം നേരത്തെ പിടിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.