ന്യൂഡല്‍ഹി: മാധ്യമങ്ങൾക്ക് ദലിത് പ്രയോഗം വിലക്കിയ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി.
മാധ്യമങ്ങൾ പട്ടികജാതി വിഭാഗത്തിൽപെട്ടവരുമായി ബന്ധപ്പെട്ട് വാർത്ത നൽകുേമ്പാൾ ‘ദലിത്’ എന്ന പദം ഉപയോഗിക്കരുതെന്ന് കാണിച്ച് ആഗസ്റ്റ് ഏഴിനാണ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.
പട്ടികജാതി എന്നോ സമാന അർഥമുള്ള പ്രാദേശിക പ്രയോഗങ്ങളോ ഉപയോഗിക്കണമെന്നായിരുന്നു സർക്കുലർ. ബോംബെ ഹൈകോടതിയുടെ നാഗ്പുർ െബഞ്ച് മുന്നോട്ടുവെച്ച നിർദേശം പരിഗണിച്ചായിരുന്നു കേന്ദ്ര നടപടി. സർക്കുലറിനെതിരെ മുതിർന്ന മാധ്യമപ്രവർത്തകരും പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരും രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.