Posted On
date_range Updated On
date_range പേരക്ക പറിച്ചതിന് ദലിത് യുവാവിനെ തല്ലിക്കൊന്നു; രണ്ടു പേർ അറസ്റ്റിൽ
ലഖ്നോ: തോട്ടത്തിൽനിന്ന് പേരക്ക പറിച്ചതിന് ദലിത് യുവാവിനെ തല്ലിക്കൊന്നു. ഉത്തർ പ്രദേശിലെ അലിഗഢിലാണ് സംഭവം. ഭീംസെൻ, ബൻവാരിലാൽ എന്നിവരാണ് പിടിയിലായത്. ഓംപ്രകാശ് എന്നയാളാണ് കൊല്ലപ്പെട്ടത്.
പ്രദേശത്തെ തോട്ടത്തിൽനിന്നും പേരക്ക പറിച്ചതിനാണ് ഓംപ്രകാശിനെ തല്ലിക്കൊന്നതെന്നും സംഭവം ഒരു കുട്ടിയാണ് തങ്ങളെ അറിയിച്ചതെന്നും മരിച്ചയാളുടെ ബന്ധു പറഞ്ഞു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഓംപ്രകാശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. വടികളുമായെത്തിയാണ് ഓംപ്രകാശിനെ പ്രതികൾ മർദിച്ചത്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.