Posted On
date_range Updated On
date_range യു.പിയിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
മഹോബ: യു.പിയിലെ മഹോബയിൽ 16കാരിയെ രണ്ടു പേർ ചേർന്ന് ബലാത്സംഗം ചെയ്തു. ജയ് ഹിന്ദ് (22), അഷിശേഷ് സെൻ (23) എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രി വീടിനു പുറത്തു നിൽക്കുകയായിരുന്ന പെൺകുട്ടിയെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹോദരിയാണ് പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് അയച്ചതായും കേസെടുത്തതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.