Posted On
date_range Updated On
date_range രണ്ട് വർഷങ്ങൾക്ക് ശേഷം പൊതുചടങ്ങിൽ പങ്കെടുത്ത് ദലൈലാമ
ധരംശാല: കോവിഡ് മഹാമാരി ആരംഭിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷം ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്ത് ദലൈലാമ. സദസ്സിനെ അഭിസംബോധന ചെയ്യവെ, താൻ പൂർണ ആരോഗ്യവാനാണെന്നും ഡോക്ടറുമായി ബോക്സിങ് നടത്താൻ പോലും തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സക്കായി ഇന്ത്യ സന്ദർശിക്കുമെന്ന് ദലൈലാമ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താൻ പൂർണ ആരോഗ്യവാനാണെന്ന് ദലൈലാമ വ്യക്തമാക്കിയിരിക്കുന്നത്.
ബുദ്ധ മതത്തിന്‍റെ മുൻകാല അസ്തിത്വങ്ങളെയും ജനനങ്ങളേയും വിവരിക്കുന്ന ജാതക കഥകളിലെ ഭാഗവും സദസ്സിൽ ദലൈലാമ വിവരിച്ചു. ടിബറ്റൻ ക്ഷേത്രമായ സുഗ്ലഖാങ്ങിൽ ബോധിചിത്ത (സെംകി) വളർത്തുന്നതിനുള്ള ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്യാസിമാരും സെൻട്രൽ ടിബറ്റൻ അഡ്മിനിസ്‌ട്രേഷൻ (സി.ടി.എ) അംഗങ്ങളും ഉൾപ്പെടെ നിരവധി പേർ സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.