വര്‍ധ ശക്തിപ്രാപിക്കുന്നു; നീക്കം ആന്ധ്രതീരത്തേക്ക്

വിശാഖപട്ടണം: നാദ ചുഴലിക്കാറ്റിനുശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട വര്‍ധ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ആന്ധ്രതീരത്തേക്ക് നീങ്ങുന്നു. അടുത്ത 12 മണിക്കൂറിനുള്ളില്‍ കാറ്റ് ആഞ്ഞുവീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. നിലവില്‍ വിശാഖപട്ടണത്തിന്‍െറ 990 കിലോമീറ്റര്‍ വടക്കുകിഴക്കന്‍ ഭാഗത്ത് എത്തിയ കാറ്റ് തിങ്കളാഴ്ച ഉച്ചയോടെ ആന്ധ്രതീരം കടക്കുമെന്നാണ് പ്രതീക്ഷ. കരയിലത്തെുമ്പോള്‍ കാറ്റ് ദുര്‍ബലമാകുമെന്ന് കരുതുന്നു.

പുതിയ ന്യൂനമര്‍ദത്തിന്‍െറ ഫലമായി ആന്ധ്രതീരങ്ങളിലും ഗോദാവരി, കൃഷ്ണ, പ്രകാശം തുടങ്ങിയ പ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചേക്കും. 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാം എന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കടലില്‍ ശക്തമായി ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി.

നേരത്തേ പോയവരോട് തിരിച്ചത്തൊന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ടെലികോണ്‍ഫറന്‍സ് വഴി സ്ഥിതിഗതികള്‍ വിലയിരുത്തി. തീരദേശ ജില്ലകളിലെ കലക്ടര്‍മാരോട് ജാഗ്രത പാലിക്കാനും മുന്‍കരുതലെടുക്കാനും നിര്‍ദേശം നല്‍കി. കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലും പുതുച്ചേരിയിലും നാദ ചുഴലിക്കാറ്റ് എത്തിയിരുന്നു. കനത്ത നാശം വിതക്കുമെന്ന ഭീതി ഉണ്ടായിരുന്നെങ്കിലും കാറ്റ് ദുര്‍ബലമാവുകയായിരുന്നു.

Tags:    
News Summary - Cyclone 'Vardha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.