Posted On
date_range Updated On
date_range ഗൗരി ലങ്കേഷ് വധക്കേസിൽ ആന്ധ്ര സ്വദേശി കസ്റ്റഡിയിൽ
ബംഗളുരൂ: ഗൗരി ലങ്കേഷ് വധക്കേസിൽ ഒരാൾ കസ്റ്റഡിയിൽ. സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്ന ആന്ധ്രസ്വദേശിയാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളതെന്ന് കരുതുന്നു. ഗൗരി ലങ്കേഷിന്‍റെ ഓഫിസ് സ്ഥിതി ചെയ്യുന്ന ഗാന്ധി ബസാർ മുതൽ വീട് സ്ഥിതി ചെയ്യുന്ന രാജരാജേശ്വരി നഗർ വരെയുള്ള ദൃശ്യങ്ങൾ പൊലീസ് പരിശധിച്ചിരുന്നു. ദൃശ്യങ്ങിൽ ഇയാൾ പലതവണ പതിഞ്ഞതായി പൊലീസ് പറയുന്നു. ഇയാളെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണ്.
ഇയാളുടെ മൊബൈൽ ഫോണിന്‍റെ ടവർ ലൊക്കേഷൻ കുറച്ച് ദിവസങ്ങളായി ഗൗരി ലങ്കേഷിന്‍റെ വീടിന്‍റ പരിസരത്തായാണ് കണ്ടെത്തിയത്. ഇടക്കിടെ സ്വിച്ച് ഓഫ് ആയും സ്വിച്ച് ഓൺ ആയും സംശയാസ്പദമായ രീതിയിലാണ് മൊബൈൽ ഫോൺ പരിധി. ചോദ്യം ചെയ്യലിലിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.