Posted On
date_range Updated On
date_range എഴുപത് കഴിഞ്ഞവരുടെ അഞ്ചു ലക്ഷം വരെയുള്ള നിക്ഷേപം പരിശോധിക്കില്ല
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനുശേഷം 70നുമേല്‍ പ്രായമുള്ളവര്‍ നടത്തിയ അഞ്ചു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളെക്കുറിച്ച് സൂക്ഷ്മ പരിശോധന നടത്തേണ്ടെന്ന് ആദായ നികുതി വകുപ്പ് തീരുമാനിച്ചു. മറ്റുള്ളവരുടെ കാര്യത്തില്‍ 2.5 ലക്ഷം രൂപ വരെ നിക്ഷേപങ്ങളും സൂക്ഷ്മ പരിശോധനയില്‍നിന്ന് ഒഴിവാക്കും.
രണ്ടര ലക്ഷം രൂപക്ക് മുകളില്‍ നിക്ഷേപം നടത്തിയ 70ന് താഴെ പ്രായമുള്ളവര്‍ ആദായ നികുതി വകുപ്പിന്‍െറ വെബ്സൈറ്റില്‍ നിക്ഷേപത്തിന്‍െറ ഉറവിടം വ്യക്തമാക്കണം. മുന്‍വര്‍ഷത്തെ നികുതി റിട്ടേണുമായി പൊരുത്തപ്പെടുന്നതാണ് നിക്ഷേപമെങ്കില്‍ തുടര്‍ പരിശോധന ഉണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.