ഹിമാചലിലെ തിയോഗിൽ സി.പി.എം സ്ഥാനാർഥിക്ക്​ വിജയം

ഷിംല: ഹിമാചല്‍പ്രദേശിലെ സിപിഎം സ്ഥാനാര്‍ഥിക്ക് ജയം. തിയോഗ് മണ്ഡലത്തിൽ നിന്ന്​ രാകേഷ് സിംഗയാണ് വിജയിച്ചത് . വോട്ടണ്ണല്‍ തുടരുമ്പോള്‍ ഇതുവരെ 16413 വോട്ടുകളാണ് അദ്ദേഹം നേടിയത്. 1993ല്‍ രാകേഷ് സിംഗ എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഹിമാചൽപ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിൽ 30 സീറ്റുകളിലാണ്​ സി.പി.എം ഇത്തവണ മൽസരിച്ചത്​. 1967, 1990, 1993 വർഷങ്ങളിൽ ഹിമാചൽ നിയമസഭയിൽ സി.പി.എമ്മിന്​ പ്രാതിനിധ്യമുണ്ടായിരുന്നു. ഹിമാചലിലെ ഷിംല യുനിവേഴ്​സിറ്റി ഉൾപ്പെടുന്ന പ്രദേശം സി.പി.എമ്മി​​െൻറ പ്രധാന ശക്​തകേന്ദ്രങ്ങളിലൊന്നാണ്​.

Tags:    
News Summary - CPM won One seat in Himachalpradesh elections-India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.