ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം (സി.എ.എ), പൗരത്വപ്പട്ടിക (എൻ.ആർ.സി), ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) സംബന്ധിച്ച് മോദി സർക്കാറിെൻറ നിലപാടുകൾ തുറന്നുകാട്ടുന്ന കൈപുസ്തകം പുറത്തിറക്കി സി.പി.എം. മോദി സർക്കാറിെൻറ 10 നുണകൾ എന്ന തലക്കെട്ടിലാണ് കൈപുസ്തകം പുറത്തിറക്കിയത്.
പാർലമെൻറിലും മറ്റും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കം ബി.ജെ.പി നേതാക്കൾ നടത്തിയ പ്രസ്താവനകളും അതിെൻറ മറുപടിയുമാണ് കൈപുസ്തകത്തിൽ വിശദീകരിക്കുന്നത്. പ്രധാനമന്ത്രി ഡൽഹി രാം ലീലാ മൈതാനിയിൽ എൻ.ആർ.സി രാജ്യവ്യാപകമായി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന പ്രസ്താവന, സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ ഇവ തമ്മിൽ ബന്ധമില്ലെന്നടക്കം ഇപ്പോൾ നടത്തുന്ന പ്രസ്താവനകൾക്ക് പാർലമെൻറിൽ മുമ്പ് പറഞ്ഞതും ട്വിറ്ററിൽ കുറിച്ചതും എടുത്തുകാട്ടിയാണ് മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.