Posted On
date_range Updated On
date_range ലക്ഷദ്വീപ് സന്ദർശിക്കുന്നതിന് സി.പി.എം സംഘത്തിന് അനുമതിയില്ല
കൊച്ചി: ലക്ഷദ്വീപ് സന്ദർശിക്കുന്നതിന് സി.പി.എം എം.പിമാരുടെ സംഘത്തിന് ദ്വീപ് ഭരണകൂടം അനുമതി നിഷേധിച്ചു. വി. ശിവദാസൻ, എ.എം. ആരിഫ് എന്നിവർക്കാണ് അനുമതി നിഷേധിച്ചത്.
ദ്വീപ് സന്ദർശിക്കാൻ അനുമതി തേടി സി.പി.എം സംഘം അപേക്ഷ നൽകിയിരുന്നു. കോവിഡ് സാഹചര്യത്തിൽ അനുമതി നൽകാനാകില്ലെന്ന് ദ്വീപ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
അനുമതി നിഷേധിച്ച അഡ്മിനിസ്ട്രേഷന്‍റെ നടപടിക്കെതിരെ പ്രതിഷേധം നടത്തുമെന്ന് സി.പി.എം അറിയിച്ചു. ദ്വീപിലെ യഥാർഥ വസ്തുത ജനം അറിയുമെന്ന് ഭരണകൂടത്തിന് ആശങ്കയുണ്ടെന്ന് എളമരം കരീം എം.പി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.