Posted On
date_range Updated On
date_range സി.പി.എമ്മും ലോക്സഭയിൽ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി
ന്യൂഡൽഹി: കോൺഗ്രസിന് പിന്നാലെ സി.പി.എമ്മും ബി.ജെ.പി സർക്കാറിനെതിരെ പാർലമെന്റിൽ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. സി.പി.എം ലോക്സഭ കക്ഷി നേതാവ് പി. കരുണാകരനാണ് നോട്ടീസ് നൽകിയത്.
കോണ്‍ഗ്രസ്, ടി.ഡി.പി, വൈ.എസ്.ആര് കോണ്‍ഗ്രസ് എന്നിവരും മോദി സർക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിന് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ബഹളം മൂലം ഈ അവിശ്വാസ പ്രമേയങ്ങള്‍ ലോക്സഭ പരിഗണിച്ചിരുന്നില്ല. 50 പേരുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ പ്രമേയം പരിഗണിക്കാന്‍ സഭക്ക് കഴിയൂ.
കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കം 130 എം.പിമാര്‍ ടി.ഡി.പിയുടേയും വൈ.എസ്.ആര് കോണ്‍ഗ്രസിന്റെയും അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് കോൺഗ്രസും സി.പി.എമ്മും സ്വന്തം നിലയിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.