representational image

രാജസ്​ഥാനിൽ പശുക്കടത്ത്​ ആരോപിച്ച്​ ആൾകൂട്ടം ഒരാളെ തല്ലിക്കൊന്നു

ജയ്​പൂർ: രാജസ്​ഥാനിലെ ചി​റ്റോർഗഡിൽ പശുക്കടത്ത്​ ആരോപിച്ച്​ ഒരാളെ തല്ലിക്കൊന്നു. മധ്യപ്രദേശിലെ അചൽപൂർ സ്വദേശി ബാബു ലാൽ ഭിൽ ആണ്​ ​കൊല്ലപ്പെട്ടത്​. ഇയാളുടെ കൂടെയുണ്ടായിരുന്ന പിന്‍റു എന്നയാളെ ഗുരുയതര പരിക്കുകളോടെ ആശുപത്രിയി്യൽ പ്രവേശിപ്പിച്ചു.

വാഹനത്തിൽ സഞ്ചരിക്കവേ ബേഗു എന്ന സ്​ഥലത്ത്​ വെച്ചാണ്​ ആക്രമണമുണ്ടായത്​. ആൾക്കൂട്ടം വാഹനം തടയുകയായിരുന്നു. പിന്നാലെ വാഹനത്തിൽ നിന്ന്​ ഇയാളെ പിടിച്ചിറക്കിയ ആൾക്കൂട്ടം മർദ്ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട്​ ചിലരെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ്​ പറഞ്ഞു.

'പശുക്കളെ വാഹനത്തിൽ കൊണ്ടുപോവുകയായിരുന്ന രണ്ടുപേരെ ഒരുകൂട്ടം ആളുകൾ മർദിക്കുന്നുവെന്ന് അർധരാത്രിയോടെ സ്റ്റേഷനിൽ വിവരം ലഭിച്ചു. ഞങ്ങൾ സംഭവസ്ഥലത്തെത്തുമ്പോൾ സമീപ ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾ രണ്ടുപേരെ ആക്രമിക്കുന്നത് കണ്ടു' -ഉദയ്​പൂർ റേഞ്ച്​ ഐ.ജി സത്യവീർ സിംഗ് പറഞ്ഞു.

'ആക്രമികൾ അവരുടെ രേഖകളും മൊബൈൽ ഫോണും കൈക്കലാക്കി. പൊലീസിനെ കണ്ടതോടെ ഓടി​േപായി. ഉദ്യോഗസ്​ഥർ ഇരുവരെയും രക്ഷിച്ച്​ ആശുപത്രിയിലാക്കിയെങ്കിലും ബാബു മരിച്ചിരുന്നു. പിന്‍റുവിന്‍റെ നില ഇപ്പോൾ തൃപ്​തികരമാണ്' -സിങ്​ പറഞ്ഞു​.

Tags:    
News Summary - Cow Smuggling allegation Man Beaten To Death By Mob In Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.