Posted On
date_range Updated On
date_range എയ്ഡ്സ് ബാധിതന് ആറുദിവസത്തിനകം കോവിഡ് മുക്തി
ന്യൂഡൽഹി: എയ്ഡ്സ് രോഗബാധിതനായ 34 കാരൻ ആറുദിവസത്തെ ചികിത്സക്കു ശേഷം കോവിഡ് മുക്തനായി. കിങ് ജോർജ്സ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ തിങ്കളാഴ്ചയാണ് ഡിസ്ചാർജ് ചെയ്തത്. ഇദ്ദേഹത്തോട് 14 ദിവസം വീട്ടുനിരീക്ഷണത്തിൽകഴിയാനും അതിനു ശേഷം ആശുപത്രിയിൽ വരാനും നിർദേശിച്ചതായി ഡോക്ടർമാർ പറഞ്ഞു.
ന്യൂഡൽഹിയിൽ നിന്ന് സ്വദേശമായ ഗോണ്ടയിലേക്ക് വരുേമ്പാൾ റോഡപകടത്തിൽ തലക്കു ഗുരുതരമായി പരിക്കേറ്റാണ് 34കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എയ്ഡ്സിനും മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. തങ്ങളുടെ സർവീസിനിടെ ആദ്യമായാണ് എയ്ഡ്സ് രോഗബാധിതനായ ഒരാൾ ആറുദിവസത്തിനകം കോവിഡ് മുക്തനാകുന്നതെന്നും ഡോക്ടർമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.