Posted On
date_range Updated On
date_range ഡൽഹിയിലെ പള്ളികളില്‍നിന്ന് 102 പേരെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ആസ്ഥാനത്തിന് പിറകെ 13ഒാളം പള്ളികളില്‍ താമസിച് ചുവരികയായിരുന്ന 102 പേരെ ഒഴിപ്പിച്ചു സമ്പര്‍ക്ക വിലക്കിലാക്കി.
ചാന്ദ്നി മഹല്‍ പ്രദേശത്ത് മൂന്ന് പേര്‍ക്ക് കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തതിന് പിറകെയാണ് മേഖലയിലെ പള്ളികള്‍ ഒഴിപ്പിച്ച് അടച്ചുപൂട്ടി സീല്‍ ചെയ്തത്.
പ്രദേശവും പൊലീസ് അടച്ചുപൂട്ടി മുദ്ര വെച്ചു. വീടു വീടാന്തരം അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുമെന്നും ആരെയും പുറത്തുവിടില്ലെന്നും ജില്ലാ മജിസ്ട്രേറ്റ് നിധി ശ്രീവാസ്തവ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.