Posted On
date_range Updated On
date_range കോവിഡ് മരണം: പുതുച്ചേരിയിൽ കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം നഷ്ടപരിഹാരം
ചെന്നൈ: പുതുച്ചേരിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി വി. നാരായണസാമി അറിയിച്ചു. പുതുച്ചേരിയിൽ ഇതേവരെ രോഗം ബാധിച്ച് 34 പേരാണ് മരിച്ചത്. മൊത്തം 2,420 പേർക്കാണ് രോഗം ബാധിച്ചത്.
രോഗബാധിത പ്രദേശങ്ങളിലെ മുഴുവൻ വീടുകളിലും 700 രൂപ മതിപ്പുള്ള അവശ്യസാധന കിറ്റുകൾ വിതരണം ചെയ്യും.
മുഖ്യമന്ത്രിയുടെ കോവിഡ് നിവാരണ പൊതുനിധിയിലേക്ക് 9.16 കോടി രൂപ ലഭിച്ചതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.