Posted On
date_range Updated On
date_range കോവിഡ്: മലേഷ്യൻ പൗരന്മാർ റാഞ്ചിയിൽ നിരീക്ഷണത്തിൽ
റാഞ്ചി: കോവിഡ് ബാധ സംശയിക്കുന്ന 22 മലേഷ്യൻ പൗരന്മാർ റാഞ്ചിയിൽ നിരീക്ഷണത്തിൽ. റാഞ്ചി ഹിന്ദിപിരിയിലെ മുസ്ലിം പള്ളിയിലാണ് ഇവർ കഴിയുന്നത്. ഡൽഹിയിലെ ഖേൽഗാവോണിൽ നിന്നാണ് സംഘം ഝാർഖണ്ഡിൽ എത്തിയത്.
22 പേരും ഐസൊലേഷനിലാണ്. വൈറസ് ബാധയുണ്ടോയെന്ന് സ്ഥിരീകരിക്കാൻ ഇവരുടെ സ്രവം പരിശോധിക്കും. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്‍റെ നിർദേശ പ്രകാരമാണ് നടപടിയെന്നും സ്ഥലം എസ്.പി അനീഷ് ഗുപ്ത മാധ്യമങ്ങളെ അറിയിച്ചു.
ഝാർഖണ്ഡിൽ ഇതുവരെ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.