Posted On
date_range Updated On
date_range കോപ്ടർ കോഴ: വനിത ഡയറക്ടർക്ക് ജാമ്യമില്ല
ന്യൂഡൽഹി: 3600 കോടിയുടെ വി.വി.െഎ.പി ഹെലികോപ്ടർ കോഴക്കേസിൽ അറസ്റ്റിലായ ദുബൈ ആസ്ഥാനമായ കമ്പനികളുടെ ഡയറക്ടർ ശിവാനി സക്സേനക്ക് ഡൽഹി കോടതി ജാമ്യം നിഷേധിച്ചു. ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഇൗ മാസം 17ന് കള്ളപ്പണ തട്ടിപ്പ് തടയൽ നിയമപ്രകാരം ചെന്നൈയിൽനിന്നാണ് ശിവാനിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്.
യു.എച്ച്.വൈ സക്സേന, മാട്രിക്സ് ഹോൾഡിങ്സ് എന്നീ ദുബൈ കമ്പനികളുടെ ഡയറക്ടറായ ശിവാനിയുടെ എൻഫോഴ്സ്മെൻറ് കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിച്ചതിനെ തുടർന്നാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.