മുംബൈ: മുംബൈയിൽ 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. പ്രതികളായ ദമ്പതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് കല്യാൺ നിവാസികൾ വ്യാഴാഴ്ച വൻ പ്രതിഷേധ റാലി നടത്തി. ജെ.ജെ ഹോസ്പിറ്റലിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തതിനു ശേഷമാണ് ആയിരക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങിയത്.
നേരത്തേ കല്യാൺ നിവാസികൾ മെഴുകുതിരി മാർച്ചും നടത്തിയിരുന്നു. പ്രതികളായ വിശാൽ ഗാവ്‌ലി (35), ഭാര്യ സാക്ഷി എന്നിവരെ കനത്ത പോലീസ് സന്നാഹത്തിനിടയിൽ കല്യാണിലെ അഡീഷനൽ സെഷൻസിലും സ്‌പെഷൽ പോക്‌സോ കോടതിയിലും ഹാജരാക്കി.
കൂടുതൽ അന്വേഷണത്തിന് കോടതി ഇവരെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ച രാത്രിയാണ് കല്യാണിൽ വെച്ച് വിശാൽ ഗാവ്‌ലിയുടെ മൂന്നാം ഭാര്യ സാക്ഷി അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോകലും കൊലപാതകവും ഉൾപ്പെടെയുള്ള ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) വകുപ്പുകൾ പ്രകാരമാണ് ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. 2023ൽ പ്രതി പോക്‌സോ കേസിൽ പ്രതി ഉൾപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.