കോവിഡ്: ജയിലുകളിലെ തിരക്ക് കുറക്കാൻ പരോൾ

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് കുറക്കാനായി തടവുകാർക്ക് പരോൾ നൽകുന്നത് പരിഗണിക്കാൻ സുപ്രീംകോടതി സംസ്ഥാനങ്ങളോട് നിർദേശിച്ചു. ആർക്കൊക്കെ പരോൾ നൽകാം എന്നത് സംബന്ധിച്ച് മാനദണ്ഡങ്ങളുണ്ടാക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കണം.

തടവുകാർക്ക് നാല് മുതൽ ആറ് ആഴ്ച വരെ പരോൾ അനുവദിക്കാം. ഏഴ് വർഷം വരെയുള്ള തടവ് ശിക്ഷ അനുഭവിക്കുന്നവർക്കാണ് പരോൾ നൽകേണ്ടത്.

ഇതിനായി നിയോഗിക്കുന്ന ഉന്നതാധികാര സമിതി സംസ്ഥാന ലീഗൽ സർവിസ് അതോറിറ്റിയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിർദേശിച്ചു.

കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് രാജ്യം. അടച്ചുപൂട്ടൽ ഉൾപ്പടെയുള്ള നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നത്. ഇന്ത്യയിൽ 415 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എട്ട് പേർ മരിച്ചു.

Tags:    
News Summary - Coronavirus: SC directs states, UTs to set up panel to consider release of prisoners on parole

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.