Posted On
date_range Updated On
date_range ആയുധങ്ങളുമായി പൊലീസ് ഉദ്യോഗസ്ഥൻ ഒളിച്ചോടി; കശ്മീരിൽ ജാഗ്രത
ശ്രീനഗർ: ജമ്മു കശ്മീരിൽ പി.ഡി.പി എം.എൽ.എയുടെ സുരക്ഷാ സേനാംഗമായ സ്പെഷ്യൽ പൊലീസ് ഒാഫീസർ 10 തോക്കുകളുമായി കടന്നുകളഞ്ഞു. എം.എൽ.എയുടെ ശ്രീനഗർ ജവഹർ നഗറിലുള്ള വീട്ടിൽ നിന്നാണ് ഇയാൾ ഒളിച്ചോടിയത്. ആദിൽ ബഷീർ എന്ന ഉദ്യോഗസ്ഥനെയാണ് കാണാതായത്. അഞ്ച് എ.കെ 47നും നാല് െഎ.എൻ.എസ്.എ.എസും ഒരു പിസ്റ്റളുമാണ് ഇയാൾ കടത്തിയത്.
വാചി നിയോജക മണ്ഡലത്തിലെ എം.എൽ.എയായ െഎജാസ് അഹമ്മദ് മിറിെൻറ വീട്ടിലെ ഗാർഡ് റൂമിൽ നിന്നാണ് ആയുധങ്ങളുമായി ഉദ്യോഗസ്ഥൻ കടന്നുകളഞ്ഞത്. ഷോപിയാൻ ജില്ലക്കാരനാണ് ഇയാൾ. സംഭവത്തെ തുടർന്ന് കശ്മീരിൽ ജാഗ്രതാ നിർദേശം നൽകി. പൊലീസ് ഉദ്യോഗസ്ഥനെ കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് രണ്ടു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.