Posted On
date_range Updated On
date_range അയോധ്യയിൽ സമവായം ബുദ്ധിമുട്ട്; രാമക്ഷേത്രം നിർമിക്കും -ആർ.എസ്.എസ്
നാഗ്പുർ: ബാബരി മസ്ജിദ് വിഷയം സമവായത്തോടെ പരിഹരിക്കുന്നത് ബുദ്ധിമുട്ടാണെന്നും തർക്കഭൂമിയിൽ രാമക്ഷേത്രം നിർമിക്കുമെന്നും ആർ.എസ്.എസ് ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഭയ്യാജി ജോഷി. നാഗ്പുരിൽ ആർ.എസ്.എസിെൻറ അഖില ഭാരതീയ പ്രതിനിധിസഭ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോഷി.
അയോധ്യയിൽ രാമക്ഷേത്രമല്ലാതെ മറ്റൊന്നും നിർമിക്കില്ല. അത് തീരുമാനിക്കപ്പെട്ട കാര്യമാണ്. കോടതി വിധി വന്നശേഷമേ ക്ഷേത്ര നിർമാണം തുടങ്ങുകയുള്ളൂ. പരസ്പര സമ്മതത്തോടെ രാമക്ഷേത്രം നിർമിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, അത് എളുപ്പമല്ലെന്നാണ് തങ്ങൾക്കുള്ള അനുഭവം. കർണാടകയിലെ ലിംഗായത്ത് സമുദായത്തിന് ന്യൂനപക്ഷ പദവി നൽകുന്നതിനെ പിന്തുണക്കില്ലെന്നും ജോഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.