Posted On
date_range Updated On
date_range ഫേസ്ബുക്ക് പോസ്റ്റ് തർക്കത്തെ തുടർന്ന് കോൺഗ്രസ് പ്രവർത്തകനെ കൊന്നു
മുംബൈ: മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഖട്കോപറിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. മനോജ് ദുബെ എന്ന പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. കെലപാതകത്തിന് പിറകിൽ ബി.ജെ.പിയും ബജ്റംഗദളുമാണെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.
2019 ൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് മനോജ് ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. പോസ്റ്റിനു താഴെ ബി.ജെ.പിയുടെയും ബജ്റംഗദളിെൻറയും പ്രവർത്തകർ മോശം വാക്കുകൾകൊണ്ട് മറുപടിയും നൽകിയിരുന്നു. ഫേസ്ബുക്ക് തർക്കം പിന്നീട് അടിപിടിയിലേക്കും കൊലപാതകത്തിലും കലാശിക്കുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.