Posted On
date_range Updated On
date_range കോൺഗ്രസ് എസ്.പി-ബി.എസ്.പി സഖ്യത്തെ പിന്തുണക്കണം –അഖിലേഷ്
ലഖ്നോ: ലോക്സഭ െതരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തറപറ്റിക്കാൻ പ്രതിജ്ഞാബദ്ധമാണെങ് കിൽ എസ്.പി-ബി.എസ്.പി സഖ്യത്തെ കോൺഗ്രസ് പിന്തുണക്കുകയാണ് വേണ്ടതെന്ന് എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ്.
പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയപ്രവേശനത്തെ സ്വാഗതം െചയ്യുന്നതായും അഖിലേഷ് പറഞ്ഞു. പ്രിയങ്കയുടെ രംഗപ്രവേശം കോൺഗ്രസിെൻറ മികച്ച തന്ത്രമാണോ എന്ന ചോദ്യത്തിന്, കളവുകൾ മാത്രം പ്രചരിപ്പിക്കുന്ന ബി.ജെ.പിയെ തോൽപിക്കാൻ കോൺഗ്രസ് ഉറപ്പിച്ചിട്ടുണ്ടെങ്കിൽ തങ്ങളെ പിന്തുണക്കണം. കോൺഗ്രസിനുവേണ്ടി രണ്ടു സീറ്റുകൾ ഞങ്ങൾ ഒഴിച്ചിട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.