Posted On
date_range Updated On
date_range സഭാദൃശ്യങ്ങൾ ഫോണിൽ പകർത്തിയ കോൺഗ്രസ് എം.പിക്ക് സസ്പെൻഷൻ
ന്യൂഡൽഹി: വ്യാഴാഴ്ച രാജ്യസഭ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിന് മഹാരാഷ്ട്രയിൽനിന്നുള്ള കോൺഗ്രസ് വനിത നേതാവ് രജ്നി പാട്ടീലിനെ സസ്പെൻഡ് ചെയ്തു. ബജറ്റ് സമ്മേളനത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളിൽ രജ്നിക്ക് പങ്കെടുക്കാനാകില്ല.
വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസ്സപ്പെടുത്തിയതിൽ അരിശം തീരാതെ ബി.ജെ.പി അംഗങ്ങൾ വെള്ളിയാഴ്ചയും പ്രതിപക്ഷ നേതാവിനെതിരെ ബഹളം തുടർന്നു. ചെയർമാന്റെ പക്ഷപാതപരമായ പ്രസംഗഭാഗങ്ങൾ നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സഭയിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.