ജൗൽജിബി മേളയിൽ പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ പ്രകോപിതനായ ഹരീഷ് സിങ് ധാമി എം.എൽ.എ മൈക്ക് വലിച്ചെറിയുന്നു

എന്നിട്ടരിശം തീരാഞ്ഞവനാ ​സ്റ്റേജിനു ചുറ്റും... മൈക്ക് വലിച്ചെറിഞ്ഞ് എം.എൽ.എ, മുഖ്യമന്ത്രി ഭീരുവെന്ന് വെല്ലുവിളി

ഡെറാഡൂൺ: പ്രസംഗിക്കുന്നതിനിടെ ഓഫായ മൈക്ക് പിടിച്ച് ഒടിച്ച രാഷ്ട്രീയ നേതാവിനെ മലയാളികൾ കണ്ടിട്ടുണ്ട്. എന്നാൽ, തീർത്തും വെറൈറ്റി പ്രതിഷേധത്തിലൂടെ വാർത്തയിൽ ഇടംപിടിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡിലെ കോൺഗ്രസ് എം.എൽ.എയായ ഹരീഷ് സിങ് ധാമി. ജൗൽജിബി മേളയിൽ പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ പ്രകോപിതനായ ധാർചുല മണ്ഡലത്തിലെ എം.എൽ.എയായ ധാമി മൈക്ക് വലിച്ചെറിഞ്ഞാണ് തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്.

എന്നിട്ടരിശം തീരാതെ സ്റ്റേജിൽനിന്നിറങ്ങി കസേരയെടുത്ത് ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരെ മർദിക്കുകയും സ്റ്റേജിലെ പോഡിയം മറിച്ചിടുകയും അധിക്ഷേപം ചൊരിയുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഇന്നലെ നടന്ന ജൗൽജിബി മേളയുടെ പ്രസിഡന്റായിരുന്നു ഹരീഷ് സിങ് ധാമി. എന്നാൽ, അദ്ദേഹത്തിന് പ്രസംഗിക്കാൻ അവസരം നൽകിയില്ല. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പങ്കെടുത്ത പരിപാടി അവസാനിച്ച് മുഖ്യമന്ത്രി വേദി വിട്ടുച്‍യതിന് പിന്നാലെയാണ് ഹരീഷ് സിങ് ധാമി പ്രകോപിതനായത്. മുഖ്യമന്ത്രി മടങ്ങിയശേഷം അനുയായികൾക്കൊപ്പം വേദിയിലെത്തിയ ഹരീഷ് സിങ് ധാമി സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമർശനമുയർത്തി. മുഖ്യമന്ത്രിയെ ‘ഭീരു’വെന്ന് വിശേഷിപ്പിച്ച എം.എൽ.എ, അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ധാർചുല മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ അദ്ദേഹത്തെ വെല്ലുവിളിക്കുകയും ചെയ്തു.

പ്രസംഗിക്കാൻ ശ്രമിക്കുന്നതിനിടെ തന്റെ മൈക്ക് ഓഫ് ചെയ്തെന്നും സംസാരിക്കുന്നത് തടഞ്ഞുവെന്നും എം.എൽ.എ പറഞ്ഞു. ഇതിൽ പ്രകോപിതനായ അദ്ദേഹം വേദിയിൽ പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് അനുയായികളും പ്രതിഷേധത്തിൽ പങ്കുചേർന്നതോടെ സ്ഥലത്ത് ബഹളമുണ്ടായി.

എം.എൽ.എ ക്ഷുഭിതനായി മൈക്ക് വലിച്ചെറിയുന്നതും വേദിയിൽ ബഹളമുണ്ടാക്കുന്നതും പ്രചരിക്കുന്ന വിഡിയോയിൽ കാണാം. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രിച്ചു. സംഭവത്തിൽ രൂക്ഷവിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. പൊതുവേദിയിൽ ജനപ്രതിനിധി ഇത്തരത്തിൽ പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി രഘുവീർ സിങ് പറഞ്ഞു.

Tags:    
News Summary - Congress MLA Harish Singh Dhami throws mic in protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.