Posted On
date_range Updated On
date_range തെൻറ സ്ഥാനം കോൺഗ്രസ് തീരുമാനിക്കും - സചിൻ പൈലറ്റ്
ജയ്പൂർ: രാജസ്ഥാനിലെ ട്രെൻഡ് അനുസരിച്ച് കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന് ന് കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ്. എത്ര സീറ്റുകൾ ലഭിക്കുമെന്നതറിയാൻ കാത്തിരിക്കുകയാണ്. ആർക്ക് എന്ത് സ്ഥാനം നൽകണം എന്നത് കോൺഗ്രസ് നേതൃത്വവും എം.എൽ.എമാരും ചേർന്ന് തീരുമാനിക്കുമെന്നും സചിൻ പൈലറ്റ് പറഞ്ഞു.
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ് ഇൗ ദിവസത്തേക്ക് കൃത്യം ഒരു വർഷം തികയുകയാണ്. അതിനാൽ ഇൗ തെരഞ്ഞെടുപ്പ് ഫലം അദ്ദേഹത്തിനുള്ള സമ്മാനമാെണന്നും സചിൻ പറഞ്ഞു. മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.