Posted On
date_range Updated On
date_range രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ -കോൺഗ്രസ്
ന്യൂഡൽഹി: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നില നിൽക്കുന്നതെന്ന് കോൺഗ്രസ്. പാർട്ടി വക്താവ് മന ീഷ് തിവാരി നടത്തിയ വാർത്തസമ്മേളനത്തിലാണ് രാജ്യത്തിെൻറ നിലവിലെ സ്ഥിതിയിൽ കോൺഗ്രസിെൻറ ആശങ്ക പങ്കുവെ ച്ചിരിക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യയിൽ നില നിൽക്കുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം ഏകദേശം മൂന്ന് കോടി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇതുമൂലം മാരുതി കാറുകളുടെ ഉൽപാദനം 25 ശതമാനം വെട്ടിച്ചുരുക്കിയെന്നും മനീഷ് തിവാരി പറഞ്ഞു.
രാജ്യത്തെ ഉപഭോഗം വലിയ രീതിയിൽ കുറയുകയാണ്. ഇത് ഇന്ത്യയുടെ ജി.ഡി.പി വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. ഇക്കാരണത്താൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 5.7 ശതമാനമായി കുറഞ്ഞുവെന്നും മനീഷ് തിവാരി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.