ഡൽഹിയിൽ കോൺഗ്രസിന് ഉയർത്തിക്കാട്ടാൻ നേതാവുണ്ടായില്ല -കപിൽ സിബൽ

ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടാൻ കോൺഗ്രസിന് നേതാവുണ്ടായിരുന്നില്ലെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ. ഇതാണ് പാർട്ടിക്കുള്ളിലെ പ്രതിസന്ധി. എത്രയും വേഗം പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും കപിൽ സിബൽ പറഞ്ഞു.

ജനങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും ബി.ജെ.പിയും അവരുടെ മന്ത്രിമാരും നടത്തുന്ന പ്രചാരണങ്ങൾ രാജ്യത്ത് ഇനി വിലപ്പോവില്ലെന്നാണ് ഡൽഹിയിൽ തെളിഞ്ഞത്. ഝാർഖണ്ഡ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ് ഫലങ്ങളിലും ഇക്കാര്യം കാണാം.

തെരഞ്ഞെടുപ്പ് ജയം മുന്നിൽകണ്ട് ജനങ്ങളെ വിഭജിക്കുന്നത് നിർത്തണമെന്ന് അമിത് ഷാ മനസിലാക്കേണ്ട സമയമാണിത്. ഡൽഹിയിലെ അതേ ജനവിധി തന്നെയാണ് ഈ വർഷം അവസാനത്തോടെ നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് സംഭവിക്കാനിരിക്കുന്നത് -കപിൽ സിബൽ പറഞ്ഞു.

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ലഭിക്കാതെ കോൺഗ്രസ് കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നു. 70ൽ 62 സീറ്റ് നേടി എ.എ.പി മൂന്നാം തവണയും അധികാരത്തിലേറി. ബി.ജെ.പിക്ക് എട്ട് സീറ്റ് ലഭിച്ചു.

Tags:    
News Summary - congres doesn't have a leader to project says kapil sibal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.