ഭീഷണി വിലപ്പോകില്ല: കൊൽക്കത്തയിൽ പുതിയ ഷോ പ്രഖ്യാപിച്ച്​ മുനവർ ഫാറൂഖി

മുംബൈ: കൊൽക്കത്തയിൽ പുതിയ ഷോ പ്രഖ്യാപിച്ച്​ സ്​റ്റാൻഡ്​ അപ്​ കൊമേഡിയൻ മുനവർ ഫാറൂഖി. ജനുവരിയിലാണ്​ പരിപാടി.

കഴിഞ്ഞമാസം തീവ്ര ഹിന്ദുത്വവാദികളുടെ ഭീഷണിയെ തുടർന്ന്​ ബംഗളൂരുവിലെ ഷോ റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെ താൻ കോമഡി ഷോ അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനവുമായി ഫാറൂഖി രംഗത്തെത്തുകയും ചെയ്​തിരുന്നു.

ജനുവരി 16ന്​ കൊൽക്കത്തയിൽ നടക്കുന്ന രണ്ടു മണിക്കൂർ കോമഡി ഷോ 'ധാന്ധോ'യുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക്​ ചെയ്യുന്നതിനുള്ള ലിങ്ക്​ ഫാറൂഖി ട്വിറ്ററിൽ പങ്കുവെച്ചു. ഓൺലൈൻ ടിക്കറ്റ്​ ബുക്കിങ്​ പ്ലാറ്റ്​ഫോമായ ബുക്ക് ​മൈ ഷോയിൽ 799 രൂപക്ക്​ ടിക്കറ്റ്​ ലഭ്യമാകും.

രണ്ടുമാസത്തിനിടെ 12ഓളം ഷോകൾ റദ്ദാക്കിയെന്ന ആരോപണവുമായി ഫാറൂഖി രംഗ​ത്തെത്തിയിരുന്നു. ബംഗളൂരുവിലെ ഷോ റദ്ദാക്കിയതിന്​ പിന്നാലെയായിരുന്നു ഇത്​. ഫാറൂഖിയുടെ ഷോയിൽ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയെന്ന്​ ആരോപിച്ചാണ്​ തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം.

മുനവർ ഫാറൂഖിയുടെ ഷോ റദ്ദാക്കിയതിന്​ പിന്നാലെ സ്റ്റാൻഡ്​ അപ്​ കൊമേഡിയൻ കുനാൽ കമ്രയുടെയും പരിപാടി ബംഗളൂരുവിൽ റദ്ദാക്കിയിരുന്നു. ഭീഷണി സന്ദേശങ്ങളെ തുടർന്നാണ്​ ​സംഘാടകർ ഷോ റദ്ദാക്കിയത്​. 

Tags:    
News Summary - Comedian Munawar Faruqui announces new show to perform in Kolkata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.