Posted On
date_range Updated On
date_range ജയ്പൂരിൽ 11 ആം നിലയിൽ നിന്ന് ഒഴിഞ്ഞ ലിഫ്റ്റിലേക്ക് വീണ് കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
രാജസ്ഥാൻ: ജയ്പൂരിൽ 11 ആം നിലയിൽ നിന്ന് ഒഴിഞ്ഞ ലിഫ്റ്റിലേക്ക് വീണ് കോളേജ് വിദ്യാർത്ഥി മരിച്ചു. വാരണാസി സ്വദേശിയും മണിപ്പാൽ സർവകലാശാലയിലെ രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിങ് വിദ്യാർഥിയുമായ കുശാഗ്ര മിശ്രയാണ് മരിച്ചത്. അജ്മീർ റോഡിന് സമീപമുള്ള മൈ ഹവേലി അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. കുശാഗ്ര ഇവിടെ വാടകയ്ക്ക് താമസിച്ചു പഠിക്കുകയായിരുന്നു.
കുശാഗ്ര രാത്രി പതിനൊന്നാം നിലയിൽ നിന്ന് താഴേക്ക് പോകാനുള്ള ബട്ടണിൽ അമർത്തുകയും ലിഫ്റ്റിന്റെ വാതിൽ തുറക്കുകയും ചെയ്തെങ്കിലും ഉള്ളിൽ ലിഫ്റ്റ് ഉണ്ടായിരുന്നില്ല.
ലിഫ്റ്റ് തകർന്നതായി കെട്ടിടത്തിൽ താമസിക്കുന്നവർ പറഞ്ഞെങ്കിലും ഉടമസ്ഥൻ ശ്രദ്ധിക്കുകയോ ശരിയാക്കുകയോ ചെയ്തില്ലെന്നാണ് പറയുന്നത്.ഇയാൾക്കെതിരെ താമസക്കാർ പൊലീസിൽ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.