Posted On
date_range Updated On
date_range ബാഗിനുള്ളിൽ ഒരനക്കം..! വിദ്യാർഥിനിയുടെ പരാതി കേട്ട് തുറന്നുനോക്കിയ ടീച്ചർ കണ്ടത്..! വിഡിയോ വൈറൽ
മധ്യപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബാഗിൽ എന്തോ അനങ്ങുന്നതായി ശ്രദ്ധയിൽ പെട്ട ഉമാ രജക് എന്ന പത്താം ക്ലാസുകാരി അധ്യാപകനോട് കാര്യം പറയുകയായിരുന്നു. അധ്യാപകനും സ്കൂളിലെ മറ്റ് ജീവനക്കാരും ചേർന്ന്, ബാഗിലെ പുസ്തകങ്ങളും മറ്റും എടുത്തുമാറ്റിയപ്പോൾ ഇറങ്ങി വന്നത് സാക്ഷാൽ മൂർഖൻ പാമ്പും.
ഭാഗ്യവശാൽ ആർക്കും കടിയേറ്റിട്ടില്ല. എന്നാൽ, സംഭവത്തിന്റെ ഞെട്ടലിലാണ് അധ്യാപകരും വിദ്യാർഥികളും. മധ്യപ്രദേശിലെ ദതിയ ജില്ലയിലുള്ള ബദോനി സ്കൂളിലെ വിദ്യാർഥിനിയാണ് ഉമാ രജക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.