Posted On
date_range Updated On
date_range പെട്രോൾ, ഡീസൽ വിലവർധനക്ക് പിന്നാലെ സി.എൻ.ജിക്കും വില കൂട്ടി
ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില വർധനക്ക് പിന്നാലെ ഹരിത എൻജിനായ സി.എൻ.ജിയുടെയും വില വർധിപ്പിച്ചു. ഡൽഹി, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് വിലവർധന.
ശനിയാഴ്ച രാവിലെ ആറുമുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും. '2021 ഡിസംബർ നാലിന് രാവിലെ ആറുമുതൽ ഡൽഹി, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ സി.എൻ.ജിയുടെ പുതുക്കിയ വില നിലവിൽ വരും' -പ്രമുഖ സി.എൻ.ജി വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് ട്വീറ്റ് ചെയ്തു.
ഡൽഹിയിൽ സി.എൻ.ജി വില കിലോക്ക് 53.04 രൂപയാകും. ഗുരുഗ്രാമിൽ 60.40 രൂപയാകും. പെട്രോൾ -ഡീസൽ വില വർധനക്കിടെ രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസമായിരുന്നു സി.എൻ.ജി ഇന്ധനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.