ബംഗളൂരു: ബംഗളൂരുവിൽ നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്നുവീണ് അമ്മയും മകനും മരിച്ച സംഭവത്തിന് പിന്നാലെ കർണാടക സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. സർക്കാർ വകുപ്പുകളിൽ അഴിമതി നടക്കുന്നുണ്ടെന്ന് ആരോപിച്ച കോൺഗ്രസ്, മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.
സംഭവം ബി.ജെ.പി സർക്കാറിന്‍റെ അനാസ്ഥയുടേയും അഴിമതിയുടേയും വ്യക്തമായ തെളിവാണെന്ന് കോൺഗ്രസ് എം.എൽ.എ സൗമ്യ റെഡ്ഡി പറഞ്ഞു. യാതൊരു ഗുണനിലവാരവുമില്ലാത്ത നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് പി.സി.സി അധ്യക്ഷൻ ശിവകുമാറും ആരോപിച്ചിരുന്നു. അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.
നിർമാണത്തിലിരുന്ന മെട്രോ തൂൺ സ്കൂട്ടർ യാത്രക്കാരായ കുടുംബത്തിന്‍റെ മുകളിലേക്ക് തകർന്ന് വീഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11മണിയോടെ ഗവര ഏരിയയിൽ കല്യാൺ നഗർ - എച്ച്.ആർ.ബി.ആർ ലേഔട്ട് റോഡിലാണ് അപകടം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.