ശ്രീ ശ്രീ രവിശങ്കറിനെ മുൻസീറ്റിൽ ഇരുത്തി ഹൈകോടതി  ചീഫ്​ ജസ്​റ്റിസി​െൻറ കാർ യാത്ര

ഗു​വാ​ഹ​തി: ജീ​വ​ന​ക​ല ആ​ചാ​ര്യ​ൻ ശ്രീ ​ശ്രീ ര​വി​ശ​ങ്ക​റി​​നെ മു​ൻ​സീ​റ്റി​ൽ ഇ​രു​ത്തി വാ​ഹ​നം ഒാ​ടി​ച്ച ഗു​വാ​ഹ​തി ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സി​​െൻറ ന​ട​പ​ടി വി​വാ​ദ​മാ​യി. ഇ​തി​​െൻറ ചി​ത്രം പു​റ​ത്താ​യ​തോ​ടെ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ബാ​ർ അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്തു​വ​ന്നു.

ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ജി​ത്​ സി​ങ്ങാ​ണ്​ പ​ദ​വി മ​റ​ന്ന്​ ര​വി​ശ​ങ്ക​റി​​െൻറ ഡ്രൈ​വ​റാ​യ​ത്. ഗു​വാ​ഹ​തി​യി​ൽ ന​ട​ന്ന വ​ട​ക്കു-​കി​ഴ​ക്ക​ൻ ത​ദ്ദേ​ശീ​യ​രു​ടെ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​നാ​ണ്​ ര​വി​ശ​ങ്ക​ർ എ​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​രി​ട്ടു​ചെ​ന്ന്​ ​അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ച ചീ​ഫ്​ ജ​സ്​​റ്റി​സ്, മു​ൻ​സീ​റ്റി​ൽ ഇ​രു​ത്തി സ​മ്മേ​ള​ന സ്​​ഥ​ല​ത്തേ​ക്ക്​ വാ​ഹ​നം ഒാ​ടി​ക്കു​ക​യാ​യി​രു​ന്നു. സെ​പ്​​റ്റം​ബ​ർ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. സംഭവത്തിൽ  ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധി​ച്ചു. 

Tags:    
News Summary - Chief Justice of Gauhati High Court drives Sri Sri Ravi Shankar in front seat- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.