Posted On
date_range Updated On
date_range ദീപക് മിശ്ര വിരമിക്കുന്നു: അടുത്ത ചീഫ് ജസ്റ്റിസിെന നിർദേശിക്കാൻ ആവശ്യപ്പെട്ടു
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തോട് തെൻറ പിൻഗാമിയെ നിർദേശിക്കാൻ നിയമ മന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഒക്ടോബർ രണ്ടിനാണ് ജസ്റ്റിസ് മിശ്രയുടെ വിരമിക്കൽ തീയതി. കീഴ്വഴക്കം അനുസരിച്ച് സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ഉന്നത പദവിയിലെത്തുക.
വിരമിക്കുന്നയാളിെൻറ നിർദേശം ലഭിച്ചാൽ ഇത് നിയമമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. തുടർന്ന് പ്രധാനമന്ത്രി നിയമന ശിപാർശ രാഷ്ട്രപതിക്ക് കൈമാറും. ഏറ്റവും മുതിർന്ന ആളിെൻറ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മറ്റെന്തെങ്കിലും തർക്കമുണ്ടെങ്കിൽ അക്കാര്യം മറ്റ് ജഡ്ജിമാരുമായി ചേർന്നാണ് തീരുമാനിക്കുക. നിലവിൽ സുപ്രീംകോടതിയിൽ ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആണ് ദീപക് മിശ്രക്ക് ശേഷമുള്ള മുതിർന്ന ആൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.