Posted On
date_range Updated On
date_range നൊബേൽ നേടുന്ന ആന്ധ്രക്കാരന് 100 കോടി നൽകുമെന്ന് ചന്ദ്രബാബു നായിഡു
തിരുപ്പതി: സംസ്ഥാനത്തു നിന്നും നൊബേൽ പുരസ്കാരത്തിന് അർഹനാകുന്നവർക്ക് 100 കോടി രൂപ സമ്മാനം നൽകുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. ശ്രീ പദ്മാവതി വനിതാ സർവകലാശാലയിൽ ദേശീയ ബാല ശാസ്ത്ര കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ നൂതന ആശയങ്ങളാണ് മഹത്തായ കണ്ടുപിടുത്തങ്ങളിലേക്ക് എത്തുന്നത്. നിങ്ങൾ ചെയ്യുന്ന ജോലികൾ ആസ്വദിക്കണമെന്നും അതിെൻറ പൂർത്തീകരണത്തിനായി കഠിനാധ്വാനം ചെയ്യണമെന്നും ചന്ദ്രബാബു നായിഡു വിദ്യാർഥികളോട് പറഞ്ഞു. 2015 ൽ ഭൗതിക ശാസ്ത്ര നൊബേല്‍ നേടിയ തക്കാകി കജിതയെ ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു.
കേന്ദ്ര ശാസ്ത്ര സാേങ്കതിക വകുപ്പ് സഹമന്ത്രി വൈ.എസ് ചൗധരി ചടങ്ങളിൽ പെങ്കടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.