Posted On
date_range Updated On
date_range മദ്റസകളിൽ ഉച്ച ഭക്ഷണം വിതരണം ചെയ്യും -കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: മുഖ്യധാര മദ്‌റസകളിലെ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകളുടെ വാര്‍ഷിക യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മദ്‌റസകള്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് ചിന്തിക്കുന്നത് ശരിയല്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ മദ്‌റസകളെ പ്രതിനിധീകരിക്കുന്നവരുടെ യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നുവെന്നും ഇൗ മദ്‌റസകള്‍ക്ക് ഗ്രാൻറ് നല്‍കുന്നത് പരിഗണിക്കാനും 2016 ഡിസംബര്‍ 29ന് ചേര്‍ന്ന മൗലാനാ ആസാദ് എജുക്കേഷന്‍ ഫൗണ്ടേഷന്റെ (MAEF) ജനറല്‍ബോഡി യോഗത്തില്‍ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മന്ത്രിയുടെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.