Posted On
date_range Updated On
date_range കേന്ദ്രം ക്ഷാമബത്ത 4 ശതമാനം വർധിപ്പിച്ചേക്കും; ജീവനക്കാർക്ക് സന്തോഷ വാർത്ത
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഒരു കോടിയിലധികം ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (ഡി.എ.) വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. നാലു ശതമാനമായിരിക്കും വർധന. നേരത്തെ അംഗീകരിച്ച ഫോർമുല പ്രകാരം നിലവിലുള്ള 38 ശതമാനത്തിൽ നിന്ന് 42 ശതമാനമായിട്ടാകും വർധിപ്പിക്കുക.
ഈ വർഷം ജനുവരി 1 മുതലുള്ള പ്രാബല്യമാണ് ഉണ്ടാകുകയെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
തൊഴിൽ മന്ത്രാലയത്തിന്റെ ലേബർ ബ്യൂറോ ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലാണ് ക്ഷാമബത്ത കണക്കാക്കുന്നത്. സൂചികയുടെ വാർഷിക ശരാശരി 361.75 പോയിന്‍റിൽനിന്ന് 372.25 പോയിന്‍റായി ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.