Posted On
date_range Updated On
date_range കേന്ദ്ര ഡി.എ 28 ശതമാനമായി വർധിപ്പിച്ചു
ന്യൂഡൽഹി: കേന്ദ്ര ഗവ. ജീവനക്കാരുടെ ഡി.എയും (ഡിയർനെസ് അലവൻസ്) പെൻഷൻകാരുടെ ഡി.ആറും (ഡിയർനെസ് റിലീഫ്) 17 ശതമാനത്തിൽനിന്ന് 28 ശതമാനമായി വർധിപ്പിച്ചു. 2021 ജൂലൈ ഒന്നുമുതലാണ് വർധന കണക്കാക്കുക. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ വർഷം ഡി.എ മരവിപ്പിച്ചിരുന്നു.
അടിസ്ഥാന ശമ്പളത്തിൻെറ/പെൻഷൻെറ 17 ശതമാനമായിരുന്ന ഡി.എയിൽ ഇത്തവണ 11 ശതമാനമാണ് വർധന വരുത്തിയത്. സർക്കാറിന് 34,400 കോടി ഇതിനായി ചെലവഴിക്കേണ്ടി വരും. 48,34,000 കേന്ദ്ര ഗവ. ജീവനക്കാർക്കും 65,26,000 പെൻഷൻകാർക്കുമാണ് വർധനയുടെ ആനുകൂല്യം ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.