Posted On
date_range Updated On
date_range ഡിസംബറിൽ േലാക്സഭ തെരഞ്ഞെടുപ്പുണ്ടാവില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ
ന്യൂഡൽഹി: ഇൗ വർഷം ഡിസംബറിൽ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന നാല് സംസ്ഥാനങ്ങൾക്കൊപ്പം ലോക്സഭ തെരഞ്ഞെടുപ്പുണ്ടാകില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഒ.പി. റാവത്ത്.
ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളുടെ പരിശോധന പൂർത്തീകരിക്കാൻ സമയം ലഭിക്കാത്തതിനാലാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശ്, രാജസ്ഥാൻ, മിസോറം, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണ് ഡിസംബറിൽ വോെട്ടടുപ്പിലേക്ക് േപാകുന്നത്.
2019 മേയിലെ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം ഇൗ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടത്താൻ ഒരുക്കമാണെന്നും കമീഷണർ ഒരു വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.