Posted On
date_range Updated On
date_range ഡൽഹിയിൽ സി.ബി.എസ്.ഇ പരീക്ഷ മാറ്റി
ഡൽഹി: കലാപബാധിത പ്രദേശങ്ങളിൽ 10, 12 ക്ലാസുകളിലെ സി.ബി.എസ്.ഇ പരീക്ഷ മാറ്റി. വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന പരീക്ഷ യാണ് 86 സെൻററുകളിൽ മാറ്റിയത്. കലാപം അരങ്ങേറിയ വടക്കു കിഴക്കൻ, കിഴക്കൻ മേഖലയിലാണ് ഈ സെൻററുകൾ.
മാർച്ച് രണ്ടുമുതൽ മുൻ എല്ലായിടത്തും നിശ്ചയിച്ച പ്രകാരം പരീക്ഷകൾ നടക്കും. കലാപത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്ക് പുനപരീക്ഷ നടത്തുമെന്ന് സി.ബി.എസ്.ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു. ഇത്തരത്തിൽ പരീക്ഷ എഴുതാൻ കഴിയാതിരുന്ന കുട്ടികളുടെ വിവരം കൈമാറാൻ സ്കൂൾ പ്രിൻസിപ്പൽമാർക്ക് സി.ബി.എസ്.ഇ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.