Posted On
date_range Updated On
date_range സി.ബി.എസ്.ഇ പുനര്‍ മൂല്യനിര്‍ണയം നിര്‍ത്തലാക്കുന്നു
ന്യൂഡല്‍ഹി: ഉത്തരക്കടലാസുകള്‍ പുനര്‍ മൂല്യനിര്‍ണയം നടത്തുന്നത് നിര്‍ത്തലാക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സി.ബി.എസ്.ഇ) തീരുമാനിച്ചു. 2017 മുതല്‍ പുനര്‍ മൂല്യനിര്‍ണയം ഉണ്ടാവില്ല. എന്നാല്‍, അര്‍ഹമായ പരിഗണനയര്‍ഹിക്കുന്ന അപേക്ഷകള്‍ തള്ളുകയില്ല.
12ാം ക്ളാസ് പരീക്ഷകളില്‍ പത്തോളം വിഷയങ്ങളില്‍ 2014 മുതല്‍ പുനര്‍ മൂല്യനിര്‍ണയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനായി അപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണം 1.8 ശതമാനം മാത്രമാണെന്നും അതിന്‍െറ ഗുണഭോക്താക്കള്‍ ആവുന്നവര്‍ തുലോം കുറവാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇക്കാരണത്താലാണ് സി.ബി.എസ്.ഇ ഇത് നിര്‍ത്താന്‍ തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.