നീറ്റ്: ഹൈകോടതി വിധിക്കെതിരെ സി.ബി.എസ്.ഇ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: നീറ്റ് ഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ മദ്രാസ് ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ സുപ്രീംകോടതിയിൽ ഹരജി നൽകി. കഴിഞ്ഞ മാസം 24നാണ് മദ്രാസ് ഹൈകോടതി ഫലം പ്രസിദ്ധീകരിക്കുന്നത് താൽക്കാലികമായി തടഞ്ഞത്.
ഇംഗ്ലീഷിലും തമിഴിലും നൽകിയ ചോദ്യങ്ങൾ തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നതായി ചൂണ്ടിക്കാണിച്ച് നൽകിയ ഹരജികൾ പരിഗണിക്കവെയാണ് െഹെകോടതി ഫലം സ്റ്റേ ചെയ്തത്. ഫലം പ്രസിദ്ധീകരിക്കാൻ കഴിയാതായതോടെ മെഡിക്കൽ േകാഴ്സുകളുടെ പ്രവേശന ഷെഡ്യൂൾ താളംതെറ്റിയിരിക്കയാണെന്ന് സി.ബി.എസ്.ഇ ഹരജിയിൽ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് ദീപക് ഗുപ്തയുമടങ്ങുന്ന അവധിക്കാല ബെഞ്ചിന് മുമ്പാകെയാണ് ഹരജി പരിഗണനക്കുള്ളത്. 12 ലക്ഷം വിദ്യാർഥികൾ എഴുതിയ പരീക്ഷയാണിതെന്ന് സി.ബി.എസ്.ഇയെ പ്രതിനിധാനം ചെയ്ത് ഹരജിയിൽ അഡീഷനൽ സോളിസിറ്റർ ജനറൽ കോടതിയെ ബോധിപ്പിച്ചു. ജൂൺ 12ന് കേസിൽ വാദം കേൾക്കുെമന്ന് കോടതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.