Posted On
date_range Updated On
date_range സി.ബി.എസ്.ഇ 10ാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുന:സ്ഥാപിക്കും
ജയ്പുര്‍: 2017-18 അധ്യയനവര്‍ഷം മുതല്‍ സി.ബി.എസ്.ഇ 10ാം ക്ളാസ് ബോര്‍ഡ് പരീക്ഷ പുന:സ്ഥാപിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു. അഞ്ച്, എട്ട് ക്ളാസുകളിലെ ബോര്‍ഡ് പരീക്ഷ പുന:സ്ഥാപിക്കണോ എന്ന കാര്യം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനിക്കാം. ഇതുസംബന്ധിച്ച് നിര്‍ദേശം ഉടന്‍ കേന്ദ്ര മന്ത്രിസഭയുടെയും പാര്‍ലമെന്‍റിന്‍െറയും പരിഗണനക്ക് സമര്‍പ്പിക്കും. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്‍െറ ഭാഗമായാണ് നടപടി. രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജാവ്ദേക്കര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.