Posted On
date_range Updated On
date_range സി.ബി.എസ്.ഇ പരീക്ഷകൾ നേരത്തെയാക്കാൻ നീക്കമില്ല
ന്യൂഡൽഹി: 10, 12 ക്ലാസുകളിലെ സി.ബി.എസ്.ഇ വാർഷിക പരീക്ഷകൾ നേരത്തെയാക്കാൻ നീക്കമിെല്ലന്ന് മാനവവിഭവശേഷി സഹമന്ത്രി ഉപേന്ദ്ര കുഷ്വാഹ് രാജ്യസഭയിൽ അറിയിച്ചു. സാധാരണ മാർച്ചിൽ നടക്കുന്ന പരീക്ഷകൾ ഫെബ്രുവരിയിലാക്കാനുള്ള ശിപാർശകളൊന്നും സി.ബി.എസ്.ഇയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. 12ാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയത്തിനെതിരെ വിദ്യാർഥികളുടെ ഭാഗത്തു നിന്നുണ്ടായ പരാതികളുടെ അടിസ്ഥാനത്തിൽ ഇതേക്കുറിച്ച് പഠിക്കാൻ രണ്ട് കമ്മിറ്റികളെ സി.ബി.എസ്.ഇ നിയോഗിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.