Posted On
date_range Updated On
date_range ഡൽഹിയിൽ കുട്ടിക്കടത്ത് സംഘത്തെ പിടികൂടി സി.ബി.ഐ
ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ കുട്ടികളെ കടത്തുന്ന സംഘത്തെ പിടികൂടി സി.ബി.ഐ. രണ്ട് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. രഹസ്യ വിവരം വിവരം ലഭിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച ഡൽഹിയിലെയും ഹരിയാനയിലെയും വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുകയായിരുന്നു.
കേശവ്പുരത്തുനിന്നാണ് നവജാത ശിശുക്കളെ രക്ഷപ്പെടുത്തിയത്. കുഞ്ഞുങ്ങളെ വിറ്റ സ്ത്രീയെയും വാങ്ങിയ ആളെയും പിടികൂടിയിട്ടുണ്ടെന്നും ചോദ്യം ചെയ്തുവരുകയാണെന്നും സി.ബി.ഐ ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.